Malayali Advocate Dubai 2019 ഡിസംബർ മുതൽ ലോകജനതയെ മുഴുവൻ മുനയിൽ നിർത്തിയായിരുന്നു കോവിഡിന്റെ കടന്നുവരവും വ്യാപനവും . ഉറ്റവരും ഉടയവരും ആയി ലക്ഷക്കണക്കിന് ആളുകളെയാണ് കഴിഞ്ഞ 2 വർഷത്തിനിടക്ക് ദിനംപ്രതി നഷ്ടമായിരുന്നത് . ആഗോളവൽക്കരണം മൂലം ലോകം ഒരു കൊച്ചു ഗ്രാമമായപ്പോൾ ഒരു രാജ്യത്ത് കണ്ടു പിടിക്കപ്പെടുന്ന രോഗങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിപ്പെടുന്നു . ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ വകഭേദം ദിവസങ്ങൾക്കുള്ളിലാണ് ബാംഗ്ലൂരിലും പ്രത്യക്ഷപ്പെട്ടത് . ഒമിക്രോൺ ബാധിച്ചവർ കൊവിഡ് വാക്സിനേഷൻ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ് എന്നുള്ളത് ഇവിടെ ഓർക്കേണ്ട കാര്യമാണ് . കോവിഡിന്റെ ഈ വകഭേദത്തിന് ഇന്നുവരെ ഒരു മരുന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതും ആശങ്ക കൂട്ടുന്നു . ഇതിനോടകംതന്നെ ലോകരാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചു കഴിഞ്ഞു . എങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും ഒമിക്രോൺ വകഭേദം കണ്ടെത്തിക്കൊണ്ടിരിക്കുന്നു . ഒമിക്രോൺ ...