2019 ഡിസംബർ മുതൽ ലോകജനതയെ മുഴുവൻ മുനയിൽ നിർത്തിയായിരുന്നു കോവിഡിന്റെ കടന്നുവരവും വ്യാപനവും. ഉറ്റവരും ഉടയവരും ആയി ലക്ഷക്കണക്കിന് ആളുകളെയാണ് കഴിഞ്ഞ 2 വർഷത്തിനിടക്ക് ദിനംപ്രതി നഷ്ടമായിരുന്നത്. ആഗോളവൽക്കരണം മൂലം ലോകം ഒരു കൊച്ചു ഗ്രാമമായപ്പോൾ ഒരു രാജ്യത്ത് കണ്ടു പിടിക്കപ്പെടുന്ന രോഗങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ വകഭേദം ദിവസങ്ങൾക്കുള്ളിലാണ് ബാംഗ്ലൂരിലും പ്രത്യക്ഷപ്പെട്ടത്. ഒമിക്രോൺ ബാധിച്ചവർ കൊവിഡ് വാക്സിനേഷൻ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ് എന്നുള്ളത് ഇവിടെ ഓർക്കേണ്ട കാര്യമാണ്. കോവിഡിന്റെ ഈ വകഭേദത്തിന് ഇന്നുവരെ ഒരു മരുന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതും ആശങ്ക കൂട്ടുന്നു. ഇതിനോടകംതന്നെ ലോകരാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചു കഴിഞ്ഞു. എങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും ഒമിക്രോൺ വകഭേദം കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
ഒമിക്രോൺ
2021 നവംബർ 26 നാണ്
ലോകാരോഗ്യ സംഘടന എല്ലാവരിലും ഭീതി പടർത്തി കൊണ്ട്
പുതിയൊരു രോഗാവസ്ഥയെ കുറിച്ച് നമുക്കുമുന്നിൽ വെളിപ്പെടുത്തിയത്. കൊറോണയുടെ പിടിയിൽനിന്നും ഇനിയും പൂർണമായി മുക്തർ ആവാത്ത ലോകജനതയ്ക്കു മുന്നിൽ കനൽ കോരിയിട്ടത് പോലെയായിരുന്നു
വാർത്ത. കോവിഡിനെ ഒന്നാം തരംഗവും രണ്ടാം തരംഗവും കഴിഞ്ഞ് പുതിയൊരു വകഭേദമായ കോ വിഡ് 19 ഒമിക്രോൺ
എന്ന പുതിയ വൈറസ് നമുക്കുമുന്നിൽ അവതരിച്ചിരിക്കുന്നു. നവംബർ 24നാണ് ആദ്യമായി ഒമിക്രോണിന്റെ
സാന്നിധ്യം ദക്ഷിണാഫ്രിക്കയിൽ
കണ്ടെത്തുന്നത്. കോവിഡ് ന്റെ ഉത്ഭവസ്ഥാനം പോലും
ഇതുവരെ കണ്ടു പിടിച്ചിട്ടില്ല എന്നിരിക്കെ ഒമിക്രോൺ വൈറസ് എല്ലാവർക്കുമിടയിലും ആശങ്ക പരത്തുന്നുണ്ട്. ഒമിക്രോണിന്റെ വ്യാപനതോത് ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞില്ല എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്.
കോവിഡിന് തന്നെ മരുന്നു കണ്ടുപിടിക്കാത്തതിനാൽ ഒമിക്രോൺ വൈറസ് മെഡിക്കൽ ലോകം തന്നെ ഭീതിയുടെ
ആണ് നോക്കി കാണുന്നത്.
കാർഡിഫ് യൂണിവേഴ്സിറ്റി പ്രൊഫസറായ പോൾ മോർഗൻ വാക്സിനേഷൻ
ചെയ്യാൻ എല്ലാവരോടും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് ഒമിക്രോമിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പ് പറയാനാവുന്നില്ല. ശരീരത്തിലെ പ്രതിരോധം കൂട്ടി ഒമിക്രോമിന്റെ കാഠിന്യം കുറക്കാം
എന്ന് മാത്രം അദ്ദേഹം പറഞ്ഞു വക്കുന്നു. ജീനോമിക് സ്വീക്കൻസിംഗ് മുഖാന്തിരമാണ് ഒമിക്രോണിനെ കണ്ടെത്തുന്നത്. ആന്റിജൻ ടെസ്റ്റിൽ വൈറസിനെ സാന്നിധ്യം കാണുന്നു പോലുമില്ല. ഒമി ക്രോൺ വകഭേതത്തിന്
വൻതോതിൽ രൂപാന്തരത്വം സംഭവിക്കുന്നു എന്നത് കൂടുതൽ ഉൽക്കണ്ഠ ഉണ്ടാക്കുന്നു. ഒമിക്രോൺ രോഗം വന്നു മാറിയവരിലും
രോഗകാരി ആകുന്നുണ്ട് എന്നത് പ്രധാന ഭീഷണി ആവുന്നുണ്ട്. ഇങ്ങനെയൊക്കെ അപകടകാരി ആണെങ്കിലും ഒമിക്രോണിനെ നാമെല്ലാം ഒറ്റക്കെട്ടായി പ്രതിരോധിച്ചേ മതിയാകൂ. അല്ലെങ്കിൽ ലോകം വീണ്ടും ഒരു
സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക് പോകേണ്ടിവരും. കോറോണ പോയെന്ന് കരുതി മാസ്കും സാനിടൈസരും ഒഴിവാക്കിയവർ ഇനി അവ വീണ്ടും
ഉപയോഗിച്ചു തുടങ്ങണം. ജാഗ്രത പാലിക്കുക എല്ലാവരും എന്നാലെ കൊറോണയെ പോലെ ഒമിക്രോണിനെയും
നമുക്ക് ഒഴിവാക്കാൻ കഴിയൂ.
Comments
Post a Comment